Thursday, January 8, 2026

അരികൊമ്പനെകൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ!;ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ വീട് തകർന്നു

ഇടുക്കി : ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും അരികൊമ്പന്റെ ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമണത്തിൽ തകർന്നത്.അരികൊമ്പന്റെ ആക്രമണത്തിൽ നിന്നും മഹേശ്വരിയും മകൾ കോകിലയും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മഹേശ്വരിയ്ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്.

ചിന്നക്കനാലിൽ അരിക്കൊമ്പൻ വീടുകൾ ആക്രമിക്കുന്നത് തുടർക്കഥയാകുകയാണ്. ചിന്നക്കനാൽ ബി എൽ റാമിൽ കാട്ടാന കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീട് തകർത്തിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്.പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സാ തേടിയിരുന്നു.

Related Articles

Latest Articles