Saturday, April 27, 2024
spot_img

യാത്രാ നിരക്കിന്റെ പേരിൽ തർക്കം;കെഎസ്ആർടിസി വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം;ആലപ്പുഴ സ്വദേശി അറസ്റ്റിൽ

തൃശൂർ : യാത്രാ നിരക്കിന്റെ പേരിൽ കെഎസ്ആർടിസി വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവർ വിപി ഷീല, കണ്ടക്ടർ പി സത്യനാരായണൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി രഞ്ജിത്ത് പി രാജനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് വന്നതായിരുന്നു ബസ്. രാത്രി 10.30 ന് പോട്ടയിൽ നിന്നാണ് രഞ്ജിത്ത് ബസിൽ കയറിയത്. യാത്രാ നിരക്ക് ചോദിച്ചപ്പോൾ തർക്കമാവുകയും തുടർന്ന് ഇരുവരയും ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles