Saturday, May 18, 2024
spot_img

ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പ്;അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്‍റെ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും ആന തമിഴ്‌നാട്ടിൽ തുടരുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തഴ്മിനാട് വനംവകുപ്പ് വ്യക്തമാക്കി. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ്‌ ആന ഇപ്പോൾ ഉള്ളതെന്നും കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

Related Articles

Latest Articles