Sunday, June 16, 2024
spot_img

കണ്ണൂർ ജില്ലാ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു ; സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ പിടിയിൽ

കണ്ണൂർ: ജില്ലാ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെ സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ പിടിയിലായി. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാർ എന്നിവരെയാണ് ടൗൺ എസ് ഐ സി എച്ച് നസീബും സ്ക്വാഡും അറസ്റ്റ് ചെയ്തത്.

ജയിൽ വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡിയും പോലീസ് സംഘം പിടികൂടിയിട്ടുണ്ട്. പ്രതികളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതികൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ആർക്കുവേണ്ടിയാണ്, ആരാണ് പണം നൽകിയത് തുടങ്ങിയ വിവരങ്ങൾ പോലീസ് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകിയില്ല.

Related Articles

Latest Articles