Tuesday, September 22, 2026

ഭൂമിയിൽ ജീവൻ വച്ചുപിടിപ്പിച്ച ആൾ ! വമ്പൻ കണ്ടെത്തലുമായി നാസ

ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ഏറ്റവും അത്യാവശ്യമായ ഫോസ്ഫറസ്, നൈട്രജൻ എന്നീ മൂലകങ്ങൾ എങ്ങനെയാണ് ഇവിടെ എത്തിച്ചേർന്നതെന്ന കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി നാസയുടെ പിന്തുണയോടെയുള്ള ശാസ്ത്ര പഠനം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ (Jupiter) രൂപീകരണമാണ് ഭൂമിയിലേക്ക് ഈ മൂലകങ്ങൾ എത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. പ്രമുഖ ശാസ്ത്ര മാസികയായ ‘സയൻസ് അഡ്വാൻസസിൽ’ (Science Advances) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഹൂസ്റ്റണിലെ റൈസ് സർവകലാശാലയിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ രാജ്ദീപ് ദാസ്ഗുപ്തയുടെ നേതൃത്വത്തിൽ ഗവേഷകനായ ദേബ്ജീത് പഥക് ഉൾപ്പെടെയുള്ള സംഘമാണ് ഈ പഠനത്തിന് പിന്നിൽ. #nasastudy #jupiter #originoflife #phosphorus #nitrogen #riceuniversity #scienceadvances #spaceexploration #planetaryscience #spacegossips #tatwamayinews #astronomy #sciencebreakthrough #solarsystem #earthlife

Related Articles

Latest Articles