Monday, May 20, 2024
spot_img

മരട് ഫ്ളാറ്റ് പ്രശ്നം: തുടര്‍ നിയമനടപടിക്ക് സര്‍ക്കാര്‍; ശബരിമല വിധി നടപ്പാക്കിയെങ്കില്‍ ഇത് എന്തുകൊണ്ട് നടപ്പാക്കിക്കൂടെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തുടര്‍ നിയമനടപടികള്‍ തേടും. അറ്റോര്‍ണി ജനറലിന്‍റെ സഹായം തേടാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി.ചെയ്യാത്ത തെറ്റിന് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ശബരിമല വിധി നടപ്പാക്കിയെങ്കില്‍ ഇത് എന്തുകൊണ്ട് നടപ്പാക്കിക്കൂടെന്നും കാനം രാജേന്ദ്രന്‍ യോഗത്തില്‍ ചോദിച്ചു.കാനം കടുത്ത നിലപാടെടുത്തതോടെ ദില്ലി യാത്രയില്‍ തീരുമാനമായില്ല. കെട്ടിടനിര്‍മാതാക്കളാണ് ഉത്തരവാദികളെന്ന് മറ്റ് നേതാക്കള്‍ ആരോപിച്ചു.

Related Articles

Latest Articles