Saturday, September 19, 2026

അരിക്കൊമ്പന് ഇനി നിർണ്ണായക നിമിഷങ്ങൾ;ഇന്ന് മയക്കുവെടി വെക്കും,ദൗത്യമാരംഭിച്ചത് രാവിലെ നാല് മണിക്ക്

ഇടുക്കി ചിന്നക്കനാലിൽ വ്യാപക നാശനഷ്ടം വിതയ്ക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വെക്കും. പുലർച്ചെ നാല് മണിയോടെ ദൗത്യം ആരംഭിച്ചു.ആനയെ പിടികൂടുന്നതിനായുള്ള മോക് ഡ്രിൽ ആരംഭിച്ചിട്ടുണ്ട്. അരിക്കൊമ്പനെ പിടിച്ചുകെട്ടി സ്ഥലംമാറ്റാനാണു പദ്ധതി.അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വനം വകുപ്പിന് അനുമതി കൊടുത്തു.നേരത്തെ മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യത്തിൽ അനുമതി തേടിയിരുന്നു.

മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്.അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാർ അല്ലെങ്കിൽ കോട്ടൂർ ആന പുനരധിവാസകേന്ദ്രം എന്നിവയിൽ ഒരിടത്തേക്കു മാറ്റാനാണു വനം വകുപ്പിന്റെ ആലോചന. അരിക്കൊമ്പനെ മാറ്റാൻ ഏഴു സ്ഥലങ്ങളാണു പരിഗണനയിലുള്ളതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്

Related Articles

Latest Articles