Tuesday, December 23, 2025

തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് രേഖപ്പെടുത്താനെത്തി എംഎൽഎ !പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു !

തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് രേഖപ്പെടുത്താൻ എത്തിയ എംഎൽഎയെ പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു. ഒടുവിൽ തിരിച്ചറിയൽ രേഖയുമായി മടങ്ങിയെത്തിയാണ് കുന്നത്തൂർ എംഎൽഎ ആയ കോവൂർ കുഞ്ഞുമോൻ വോട്ട് രേഖപ്പെടുത്തിയത്. കൊല്ലം തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു എംഎൽഎ വോട്ട് ചെയ്യാനായി എത്തിയിരുന്നത്.

രാവിലെ എട്ടു മണിയോടെയാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ തേവലക്കര ഗേൾസ് ഹൈസ്കൂളിലെ 131ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനായി എത്തിയത്. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കാതെ പോളിംഗ് ഉദ്യോഗസ്ഥർ എംഎൽഎ മടക്കി അയച്ചു. പിന്നീട് വീണ്ടും തിരിച്ചറിയൽ രേഖയുമായി മടങ്ങിയെത്തിയാണ് എംഎൽഎ വോട്ട് ചെയ്തത്.

Related Articles

Latest Articles