സിനിമാ തിയറ്ററില്‍ നിന്ന് മൊബൈല്‍ ഫോണിൽ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം തിരുവനന്തപുരത്ത് പിടിയിലായി. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍ തമിഴ് സിനിമ ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർ മധുര സ്വദേശികളാണെന്നാണ് സംശയം.
സിനിമാ തിയറ്ററില്‍ നിന്ന് മൊബൈലില്‍ ഫോണിൽ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത് ബന്ധപ്പെട്ട് ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ സുപ്രിയ മേനോന്‍ കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ‘രായന്‍ എന്ന തമിഴ് ചിത്രം പകര്‍ത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശി സ്റ്റീഫൻ പിടിയിലായത്. സ്റ്റീഫൻ മൊബൈൽ ഫോണിൽ സിനിമ പകർത്തുന്നത് തിയറ്റര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ്പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

