Saturday, September 19, 2026

സുൽത്താൻ ബത്തേരി എന്ന പേര് വൈദേശിക അടിമത്തത്തിന്റെ അടയാളം;ഗണപതിവട്ടം എന്ന പേരിലേക്ക് മാറേണ്ടത് അനിവാര്യം! നിലപാടാവർത്തിച്ച് കെ സുരേന്ദ്രൻ

കോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു. നേരത്തെ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

ഇക്കാര്യമാണിപ്പോള്‍ കെ സുരേന്ദ്രൻ വീണ്ടും ആവര്‍ത്തിച്ചത്. സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു

Related Articles

Latest Articles