Sunday, January 11, 2026

നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.

തിരുവനന്തപുരം : വിരമിച്ച സൈനികരുടെ ചിരകാല സ്വപ്നമായിരുന്ന വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കിയതിലുള്ള അപാകതകൾ പരിഹരിക്കുക ,മിലിട്ടറി സർവീസ് പെയ്മെന്റിലും സൈനിക സേവനത്തിനിടെ അംഗപരിമിതനായ വിമുക്തഭടന്മാർക്ക് ലഭിക്കുന്ന പെൻഷനിലും തുല്യനീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിരമിച്ച സൈനികരുടെ സംഘടനായ നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്ടറേറ്റ് മുന്നിൽ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.

ധർണ്ണയുടെ ഉദ്‌ഘാടനം, സംഘടനയുടെ ജില്ലാ വൈസ് പ്രസിഡൻറ് അനിൽകുമാർ നിർവഹിച്ചു. സെക്രട്ടറി സജീവ് കുമാർ, ജോയിൻറ് സെക്രട്ടറി രാജ്മോഹൻ, ജില്ലാ ട്രഷറർ മുരളീധരന്‍ നായർ, ശ്രീകണ്ഠൻ നായർ,നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറി ഗോപകുമാര്‍ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Latest Articles