Sunday, June 16, 2024
spot_img

രണ്ടും കൽപ്പിച്ച് എൻ ഐ എ…! നിരോധിത സംഘടനയ്ക്ക് കുരുക്ക് മുറുകുന്നു , കസ്റ്റഡിയിലെടുത്ത് വിട്ടയച്ച നേതാക്കന്മാരെ വീണ്ടും വിളിപ്പിച്ചു , കൂടുതൽ നേതാക്കന്മാരുടെ ചോദ്യം ചെയ്യൽ ഇന്ന്

കൊച്ചി: നിരോധന സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്യും. നിരോധനത്തിന് ശേഷവും പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ഇതോടെ അന്ത്യം കുറിക്കുമെന്നാണ് സൂചന.സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. റെയ്ഡിൽ നിന്ന് കിട്ടിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടർ ചോദ്യം ചെയ്യൽ.

തിരുവനന്തപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. മുൻനിര നേതാക്കളെ അറസ്റ്റു ചെയ്ത് സംഘടനയെ നിരോധിച്ചശേഷവും , പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചിയിലെ അഭിഭാഷകൻ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നാളെ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്

Related Articles

Latest Articles