Saturday, May 4, 2024
spot_img

കൊളോണിയൽ കാലഘട്ടത്തിന്റെ മാറാലകൾ തൂത്തെറിയപ്പെടുന്നു !പുതിയ ക്രിമിനല്‍ നിയമങ്ങള്‍ വരുന്ന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ വരുന്ന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ് എസ്.), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നീ നിയമങ്ങളാണ്പ്രാബല്യത്തിലാവുന്നത്. നിലവിലെ ഐപിസി, സിആർപിസി നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമങ്ങൾ.

ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. തുടർന്ന് ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബില്ലുകള്‍ പാസാക്കി. ഈ കാലഘട്ടത്തിന് യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണു പുതിയ നിയമങ്ങളെന്നും ഇന്ത്യൻ ഭരണഘടനയ്ക്കും ഇന്ത്യൻ ജനങ്ങൾക്കും ഊന്നൽ നൽകുന്നതാണു പുതിയ നിയമങ്ങളെന്നുമായിരുന്നു ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചു കൊണ്ട് അമിത്ഷാ പറഞ്ഞത്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ചതോടെ ഇവ നിയമമായി. പുതുക്കിയ നിയമങ്ങൾ പ്രകാരം തീവ്രവാദം, ആൾക്കൂട്ടാക്രമണം, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ കടുത്ത ശിക്ഷകളായിരിക്കും ലഭിക്കുകയെന്നാണു കരുതുന്നത് . ആൾക്കൂട്ട ആക്രമണം ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും.

അതേസമയം ഭാരത് ന്യായ് സംഹിതയിലെ 106 ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് മരവിപ്പിച്ചു. ഹിറ്റ് ആൻഡ് റൺ കേസിലെ ശിക്ഷ വ്യക്തമാക്കുന്ന വകുപ്പാണു മരവിപ്പിച്ചത്.

Related Articles

Latest Articles