Wednesday, May 22, 2024
spot_img

മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ!സഹയാത്രികയെ കണ്ട് അമ്പരന്ന് യാത്രക്കാർ

മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. സഹയാത്രികയെ കണ്ട് യാത്രക്കാരും ട്രെയിൻ ജീവനക്കാരും അമ്പരന്നു. സെൽഫിയെടുക്കാൻ മൊബൈൽ ഫോണുമായി യാത്രക്കാർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി.സന്തോഷത്തോടെ മന്ത്രി സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെ മുംബൈയിലെ ഘാട്‌കോപ്പര്‍ മുതല്‍ കല്യാണ്‍ വരെയായിരുന്നു മന്ത്രിയുടെ യാത്ര.

യാത്രക്കാരുമായി സംസാരിക്കുന്ന സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.യാത്രയുടെ ചിത്രങ്ങളടക്കം നിര്‍മലാ സീതാരാമന്റെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രതിദിനം 60 ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്യുന്നതാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍.

Related Articles

Latest Articles