Monday, December 22, 2025

ആരാധകരെ ഞെട്ടിച്ച് പുഷ്പ 2വിന്റെ പുതിയ പോസ്റ്റർ;വേറിട്ട ലുക്കിൽ അല്ലു അർജുൻ

തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഇരട്ടി മധുരവുമായാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അര്‍ജുന്‍ എത്തിയത്. പുഷ്പ 2 വിന്റെ പുതിയ വീഡിയോയ്ക്ക് പുറമെ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും അല്ലു അര്‍ജുന്‍ പുറത്തുവിട്ടു. ആരും ഇതുവരെയും പ്രതീക്ഷിക്കാത്ത ഒരു ലുക്കിലാണ് പോസ്റ്ററില്‍ അല്ലു അർജുൻ എത്തിയിരിക്കുന്നത്. സര്‍വാഭരണഭൂഷിതനായ ഒരു ദേവിയുടെ രൂപത്തിലാണ് പോസ്റ്ററില്‍ പുഷ്പയായി അല്ലു അർജുൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുഷ്പ 2വിന്റെ ചെറിയൊരു വീഡിയോ ശകലം പുറത്തിവിട്ടിരുന്നു. ആ വീഡിയോയുടെ ഉത്തരമായിട്ടാണ് പുതിയ വീഡിയോ അല്ലു അർജുന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്നായിരുന്നു ആദ്യ വീഡിയോയില്‍ ചോദിക്കുന്നത്. അതിനുള്ള ഉത്തരമാണ് പുതിയ വീഡിയോയില്‍ കാണാൻ സാധിക്കുക.

Related Articles

Latest Articles