Tuesday, May 14, 2024
spot_img

പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ചിരിക്കുന്ന CPMന് കേന്ദ്ര വക അടുത്ത പ്രഹരം !

പുതുപ്പള്ളിയിലെ വമ്പൻ പരാജയത്തിലിരിക്കുന്ന ഇടത് സർക്കാരിന് രോധിക്കാനുള്ള അടുത്ത വക കേന്ദ്രം നൽകിയിരിക്കുകയാണ്. പുത്തൻ യാത്ര അനുഭവം നൽകി ഹിറ്റാകുന്ന വന്ദേ ഭാരതിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ഒൻപത് ട്രെയിനുകളാണ് സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും ഇവയെ അവതരിപ്പിക്കുക.

അതേസമയം, മുംബൈ കേന്ദ്രീകൃതമായ പശ്ചിമ റെയിൽവേ, വടക്കുപടിഞ്ഞാറൻ, സൗത്ത് സെൻട്രൽ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നിവിടങ്ങളിലാണ് ട്രെയിനുകൾ അവതരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് പുതുതായി അവതരിപ്പിക്കുക. അതേസമയം, ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ റെയിൽവേ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച അഭ്യൂഹങ്ങൾ ഇപ്പോഴും പരക്കുന്നുണ്ട്. രണ്ടെണ്ണം ജയ്പൂരിലും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അനുവദിച്ച ട്രെയിൻ, ഒഡീഷയിലെ പുരിയിലും റൂർക്കേലയിലും ഓടുമെന്നാണ് സൂചന. കൂടാതെ, ദക്ഷിണ റെയിൽവേയുടെ മൂന്നെണ്ണം ഉൾപ്പെടെ നാല് ട്രെയിനുകൾ ഏത് റൂട്ടിലാകും ഓടുകയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം, ഇത് എന്തായാലും ഇടത് സർക്കാരിന്റെ കെ റെയിൽ സ്വപ്നങ്ങൾക്ക് മേൽ വീണിരിക്കുന്ന അടുത്ത തിരിച്ചടി തന്നെയാണ്. കാരണം, കെ റെയിൽ പദ്ധതിയുമായി തത്കാലം സർക്കാർ മുന്നോട്ടില്ലെങ്കിലും ഒരിക്കൽ കേന്ദ്ര സർക്കാരിന് ഇത് അംഗീകരിക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസം മുൻപ് പറഞ്ഞത്. അതിനു എന്തായാലും വീണ്ടും മങ്ങലേൽക്കുകയാണ്. കാരണം, നരേന്ദ്ര മോദി സർക്കാർ കേരളത്തിന് വീണ്ടും വീണ്ടും വന്ദേ ഭാരത് ട്രെയിനുകൾ സമ്മാനിക്കുമ്പോൾ സ്വാഭാവികമായും കെ.റെയിലിന്റെ ആവശ്യം ഇനി കേരളത്തിന് വരില്ല. അതിൽ എന്തായാലും ഇടത് നേതാക്കൾ ആശങ്കാകുലരാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം, ഇടത് സർക്കാർ അത്രയും കൊട്ടി ഘോഷിച്ച് അവതരിപ്പിച്ച പദ്ധതിയായിരുന്നു കെ റെയിൽ അഥവാ സിൽവർ ലൈൻ പദ്ധതി. അത് ഒട്ട് നടന്നില്ല എന്ന് മാത്രമല്ല, മഞ്ഞകുറ്റിയും മറ്റും സ്ഥാപിക്കാൻ പാവങ്ങളുടെ നികുതിപ്പണം പോയത് മാത്രം മിച്ചം. എന്നാൽ, ഇത്രയൊക്കെ നടന്നിട്ടും സഖാക്കൾ പറയുന്ന കാര്യമാണ് ശ്രദ്ധേയം. കെ റെയിൽ വരും കേട്ടാ….

Related Articles

Latest Articles