Sunday, April 28, 2024
spot_img

“പുതുപ്പള്ളി തെരഞ്ഞെടുപ്പു കഴിഞ്ഞു, ഇനിയാണ് സി.പി.എമ്മിന്റെ നിലനിൽപ്പിന്റെ മത്സരം” പിണറായിക്കെതിരെ ആര് ശബ്ദിക്കും എന്ന ചോദ്യത്തിന് എം വി ഗോവിന്ദനും തോമസ് ഐസക്കും മറുപടി നൽകി; അടുത്ത പോർമുഖം എ കെ ജി സെന്ററിലെന്ന് ബി.ജെ.പി നേതാവ് എം.എസ് കുമാർ

പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷമാണ് മകൻ ചാണ്ടി ഉമ്മൻ മറികടന്നിരിക്കുന്നത്. 37,213 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് മകൻ മറികടന്നത്. അതേസമയം, പുതുപ്പള്ളിയിലെ ചിത്രം വ്യക്തമാകുമ്പോൾ ബി.ജെ.പി നേതാവ് എം.എസ് കുമാർ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പുതുപ്പള്ളി തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനിയാണ് സിപിഎം നിലനിൽപ്പിന്റെ മത്സരം നേരിടാൻ പോകുന്നത്. ആ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വസ്ഥത എല്ലാ ഇരുമ്പ്മറയും നീക്കി പുറത്തുവരാൻ പോകുകയാണെന്ന് എം.എസ് കുമാർ പറയുന്നു. കൂടാതെ, തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് യു.ഡി.എഫ് വിജയിക്കുമെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ബോധ്യമുള്ളപ്പോൾ പാർട്ടി സെക്രട്ടറി പരസ്യമായി പറയുന്നു, പുതുപ്പള്ളിയിലെ ജനവിധി സർക്കാരിനുള്ള ജനവിധികൂടി ആകുമെന്ന്. അത് വായിച്ചു ഞെട്ടിയത് പിണറായി വിജയനായിരിക്കുമെന്നും എം.എസ് കുമാർ പറയുന്നു. എന്നാൽ, ആ ഞെട്ടലിൽ നിന്നും ഉണരുന്നതിനു മുൻപ് തോമസ് ഐസക്കിന്റെ ലേഖനം വരുന്നു. ഈ ഭരണം തുരുമ്പ് എടുത്തതാണെന്ന്. ഉന്നത നേതാക്കളുടെ വിലയിരുത്തൽ ഇതാണെങ്കിൽ ഞങ്ങളെന്തിനു ഈ മഴയത്ത് നോട്ടീസും കൊണ്ട് നടക്കണം എന്ന് വിചാരിച്ച അണികളും ചാണ്ടി ഉമ്മന് വോട്ടുചെയ്തു കാണണമെന്നും എം.എസ് കുമാർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രതീക്ഷിച്ചതു പോലെ പുതുപ്പള്ളിയിൽ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരിച്ചിരിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനിയാണ് സിപിഎം നിലനിൽപ്പിന്റെ മത്സരം നേരിടാൻ പോകുന്നത്. ആ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വസ്ഥത എല്ലാ ഇരുമ്പ്മറയും നീക്കി പുറത്തുവരാൻ പോകുകയാണ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് യു.ഡി.എഫ് വിജയിക്കുമെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ബോധ്യമുള്ളപ്പോൾ പാർട്ടി സെക്രട്ടറി പരസ്യമായി പറയുന്നു, പുതുപ്പള്ളിയിലെ ജനവിധി സർക്കാരിനുള്ള ജനവിധികൂടി ആകുമെന്ന്. അത് വായിച്ചു ഞെട്ടിയത് പിണറായി വിജയനായിരിക്കും. ആ ഞെട്ടലിൽ നിന്നു ഉണരുന്നതിനു മുൻപ് തോമസ് ഐസക്കിന്റെ ലേഖനം വരുന്നു. ഈ ഭരണം തുരുമ്പ് എടുത്തതാണെന്ന്. ഉന്നത നേതാക്കളുടെ വിലയിരുത്തൽ ഇതാണെങ്കിൽ ഞങ്ങളെന്തിനു ഈ മഴയത്തു നോട്ടീസും കൊണ്ട് നടക്കണം എന്ന് വിചാരിച്ച അണികളും ചാണ്ടി ഉമ്മന് വോട്ടുചെയ്തു കാണണം. 6 പഞ്ചായത്തും എൽ ഡി എഫ് ഭരിക്കുന്ന മണ്ഡലത്തിൽ ഇത്ര ഭൂരിപക്ഷം കിട്ടണമെങ്കിൽ പിണറായി ഭരണത്തോട് എതിർപ്പുള്ള എൽ ഡി എഫ് കാര് പോലും പ്രത്യേകിച്ചും മണ്ഡലത്തിൽ ഏറെ സ്വാധീനം ഉള്ള മാണി കോൺഗ്രസ്സും യുഡിഎഫിന് വോട്ട് ചെയ്തു എന്ന് ഉറപ്പാണ്. പിണറായിക്കെതിരെ ആര് ശബ്ദിക്കും എന്ന ചോദ്യത്തിന് എം വി ഗോവിന്ദനും തോമസ് ഐസക്കും മറുപടി നൽകിയതോടെ പാർട്ടിയുടെ പോക്കിൽ നിശബ്ദരായിരുന്ന പല നേതാക്കളും സാധാരണ സഖാക്കളും രംഗത്ത് വരാം. അടുത്ത പോർമുഖം എ കെ ജി സെന്റർ ആകാം. കേരളത്തിന്റെ മോചനം അങ്ങനെ ആകാം. കാത്തിരിക്കാം.

Related Articles

Latest Articles