Sunday, May 19, 2024
spot_img

വീണ്ടും സ്വർണവേട്ട;കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ അറസ്റ്റിൽ-kerala

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിയിൽ.മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിക്കപ്പെട്ടത്.ഒരു കിലോയിലധികം സ്വർണമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്.

ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

Related Articles

Latest Articles