International

ലിബിയ തേങ്ങുന്നു !മഹാപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11300 കടന്നു ! പതിനായിരം പേരെ കാണാതായി !രണ്ടായിരം പേർ കടലിലൊഴുകി പോയതായി റിപ്പോർട്ട്

ട്രിപ്പോളി : ഡനിയേൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഹാപ്രളയത്തിൽ ലിബിയയിൽ മരിച്ചവരുടെ എണ്ണം 11300 കടന്നു. രണ്ട് അണക്കെട്ടുകൾ തകർന്നതിനെത്തുടർന്ന് തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഗതാഗത മാർഗങ്ങൾ പൂർണ്ണമായും തടസപ്പെട്ടതിനാൽ ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തി തുടങ്ങിയിട്ടുണ്ട്. മരണസംഖ്യ 20,000 വരെ കടക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. ഡെ​ർ​ന മേ​യ​ർ അ​ബ്ദു​ൽ മി​നാം അ​ൽ ഗൈ​സി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ദുരന്തത്തിൽ കാണാതായവരുടെ എണ്ണം പതിനായിരം കടന്നു. 2000 പേർ കടലിലേക്ക് ഒഴുകി പോയെന്നാണ് വിവരം. പട്ടണത്തിലാകെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെരുവിലും വീടുകൾക്കുള്ളിലും കടൽത്തീരത്തുമെല്ലാം മൃതദേഹങ്ങളാണ്. ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ നഗ​ര​ത്തി​നു പു​​റ​ത്തോ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലോ കൂ​ട്ട​മാ​യി സം​സ്ക​രി​ച്ചു​വ​രു​ക​യാ​ണ്. ഡെർണയിൽ മാത്രം കുറഞ്ഞത് 30,000 പേർ ഭവനരഹിതരായിട്ടുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഏഴായിരത്തിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇപ്പോഴും മൃതദേഹങ്ങൾ ശേഖരിച്ചുവരികയാണ്‌. കണ്ടെടുത്ത മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്‌. പ്രളയത്തിൽ മരിച്ച 84 ഈജിപ്തുകാരുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക്‌ അയച്ചു.

ദുരന്തമുണ്ടായി അഞ്ച് ദിനരാത്രികൾ കഴിഞ്ഞിട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും പു​ന​ര​ധി​വാ​സ​വും ഫ​ല​പ്ര​ദ​മാ​യി ഏ​കോ​പി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് നാ​ട്ടു​കാ​രി​ൽ അ​മ​ർ​ഷം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. നീ​​​ണ്ട​​​കാ​​​ലം രാ​​​ജ്യം ഭ​​​രി​​​ച്ച മു​​​അ​​​മ്മ​​​ർ ഖ​​​ദ്ദാ​​​ഫി​​​യെ 2011ൽ ​​നാ​​​റ്റോ സേ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം കെ​ട്ടു​റ​പ്പു​ള്ള ഭ​ര​ണ​കൂ​ടം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് രാ​ജ്യം.

തലസ്ഥാനമായ ട്രിപ്പോളിയുടെ നിന്ന് 900 കിലോമീറ്റർ കിഴക്കാണ് ഡെർണ. രാജ്യാന്തര ഏജൻസികൾ സഹായമെത്തിക്കുന്ന ബെൻഗാസിയിൽ നിന്ന് 250 കിലോമീറ്റർ ദൂരെയാണിത്. അയൽരാജ്യങ്ങളായ ഈജിപ്ത്‌, അൾജീരിയ, ടുണീഷ്യ, തുർക്കിയ, യുഎഇ എന്നിവ രക്ഷാസേനയെ അയച്ചിട്ടുണ്ട്‌. അടിയന്തര ധനസഹായം അയക്കുന്നതായി അമേരിക്ക പറഞ്ഞു.

Anandhu Ajitha

Recent Posts

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

12 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

19 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

25 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

33 mins ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

59 mins ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

1 hour ago