Kerala

ലഹരി കടത്തുകേസ്; സംസ്ഥാനത്ത് പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകി.

സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് കടത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും മറയാക്കുന്ന കാര്യം വ്യക്തമാക്കുന്നത്. പല പ്രലോഭനങ്ങളും നൽകിയാണ് ലഹരിമാഫിയ യുവാക്കളെയും വിദ്യാ‍ർത്ഥികളെയും വലയിലാക്കുന്നത്. യുവാക്കള്‍ പ്രതികളാകുന്നത് വർധിച്ചതോടെയാണ് കഴിഞ്ഞ വർഷം മുതൽ ഇവരുടെ കണക്കുകള്‍ ശേഖരിച്ച് പ്രത്യേക പരിശോധന എക്സൈസ് നടത്തിയത്. കഴിഞ്ഞ വർഷം 3667 കേസുകളിലായി 3791 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 514 പേർ 21 വയസ്സിന് താഴെയുള്ളവർ. ഈ വർഷം രജിസ്റ്റർ 2232 കേസുകളിൽ 518 പ്രതികൾ 21 വയസ്സിന് താഴെയുള്ളവർ. പ്രതികളായ യുവാക്കളും മയക്കു മരുന്നിന് അടിമകളാണ്.

എക്സൈസിൻറെ വിമുക്തി കേന്ദ്രത്തിൽ മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെടാനുള്ള സാമൂഹിക സാമ്പത്തിക ഗാർഹിക പ്രശ്നങ്ങളും കമ്മീഷണർ ആനന്ദ കൃഷ്ണൻറെ റിപ്പോർട്ടിൽ വിവരിക്കുന്നു.

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വിൽപനയും കൂടുകയാണെന്ന് എക്സൈസും പൊലീസും പിടികൂടുന്ന കേസുകളിൽ നിന്നും വ്യക്തമാകുന്നു. പിടിക്കുന്നതിനേക്കാള്‍ കൂടുതൽ കഞ്ചാവും മയക്കുമരുന്നും നിയമസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് കടത്തുന്നുണ്ട്.. വിലകുറവും ലഭ്യതാ സാധ്യതയുമുള്ളതുകൊണ്ട് കഞ്ചാവാണ് വ്യാപകമായി വിൽക്കുന്നത്.

സംസ്ഥാനത്ത് ലഹരിവ്യാപാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണം സുഗമാക്കാനുള്ള ശുപാ‍ർശകളും കമ്മീഷണർ നൽകിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹരികടത്തുകാരുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസാണ് കൈമാറുന്നത്. ഇതിന് പകരമായി എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകണം. യുവാക്കള്‍ ലഹരി ഉപയോഗത്തിലേക്ക് കടക്കുന്നത് പുകയില ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ചാണ്. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പുകയില ഉൽപ്പനങ്ങള്‍ വിൽക്കുന്നത് പിടിച്ചാൽ 200 രൂപ മാത്രമാണ് പിഴ. ഈ നിയമത്തിൽ മാറ്റം വരണം. വലിയ തുക പിഴയാക്കുകയും കുറ്റകൃത്യത്തിലുള്ള വാഹനം പിടിച്ചെടുക്കാനായി അബ്കാരി നിയമത്തിൽ മാറ്റം വരുത്തണമെന്നും ശുപാർശ ഉണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

2 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

2 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

10 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago