Sunday, May 19, 2024
spot_img

സാമൂഹിക വിരുദ്ധരുടെ ആക്രമണം തുടരുന്നു! വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് നേരെ വീണ്ടും കല്ലേറ്; 9 കോച്ചുകളിലെ ചില്ലുകൾ പൊട്ടി

ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ- തിരുനെൽവേലി ടെയിന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ കല്ലേറ് ഉണ്ടായത്. ആക്രമണത്തിൽ 9 കോച്ചുകളുടെ ജനൽ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം രാത്രി 10:30 -ഓടെയാണ് ആക്രമണം നടന്നത്. തിരുനെൽവേലി വാഞ്ചി മണിയാച്ചിലിൽ, ട്രെയിൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആരാണ് കല്ലെറിഞ്ഞത് എന്നത് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വർഷം കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കണ്ണൂരിൽ പലതവണ ആക്രമണമുണ്ടായിരുന്നു.

Related Articles

Latest Articles