Wednesday, December 24, 2025

ഇന്ധനസെസ് ; സംസ്ഥാന വ്യാപക പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം

തിരുവനതപുരം : ഇന്ധനസെസ് വര്‍ദ്ധനവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. ഫെബ്രുവരി 27ന് നിയമസഭ സമ്മേളിക്കുന്നതുവരെ സമരം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഫെബ്രുവരി 13,14 തീയതികളില്‍ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട് .

പ്രതിപക്ഷത്തിന്റെ ഈ നീക്കത്തിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലാപാടിനെതിരെ യുഡിഎഫ് നേതാക്കള്‍ ഇന്ന് പ്രതികരിക്കും. ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Related Articles

Latest Articles