Monday, April 29, 2024
spot_img

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ദൗസയിൽ വൻതോതിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

രാജസ്ഥാൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി രാജസ്ഥാനിലെ ദൗസയിൽ വൻതോതിലുള്ള സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. ഇതിനെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 1000 കിലോ സ്‌ഫോടക വസ്തുക്കളും 65 ഡിറ്റണേറ്ററുകളും 360 ജലാറ്റിൻ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തു.

ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ ദൗസയിലെ സന്ദർശനം. രണ്ടു ദിവസം നീടുനിൽക്കുന്ന സന്ദർശനമാണ്. അതിനിടയിലാണ് ഇത്രയേറെ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സ്‌ഫോടകവസ്തുക്കൾക്കുള്ള ലൈസൻസ് ഹാജരാക്കാൻ സാധിച്ചില്ലെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles