ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരിയുടെ ഉത്ഭവം വുഹാൻ അല്ലെന്ന് യു എസ് റിപ്പോർട്ട്. ചൈനയിലെ വുഹാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില് നിന്നാണ് കോവിഡ് 19 മഹാമാരി ഉത്ഭവിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനങ്ങൾ. എന്നാൽ ഉത്ഭവ കേന്ദ്രം വുഹാൻ അല്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുഎസ് രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്ട്ട് പുറത്ത് വിട്ടത്.
എന്നിരുന്നാലും ഒരു ലബോറട്ടറിയില് നിന്നാണ് വൈറസ് വന്നതെന്ന സാധ്യത ഇപ്പോഴും തള്ളിക്കളയാനാവില്ലെന്നും മഹാമാരിയുടെ ഉത്ഭവം കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്നും ഓഫീസ് ഓഫ് നാഷണല് ഇന്റലിജന്സ് വ്യക്തമാക്കി. കോവിഡ് 19 മഹാമാരിയുടെ കൃത്യമായ ഉത്ഭവം നിര്ണ്ണയിക്കാന് സെന്ട്രല് ഇന്റലിജന്സ് ഏജന്സിക്കോ മറ്റൊരു ഏജന്സിക്കോ കഴിഞ്ഞിട്ടില്ല. വുഹാന് ഇന്സ്റ്റിറ്റ്യൂട്ടില് കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിപുലമായ പഠനങ്ങള് നടത്തിയിരുന്നെങ്കിലും മഹാമാരിയുടെ ഉത്ഭവത്തിന്റെ തെളിവുകള് യുഎസ് ഏജന്സികള് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്ട്ട് കൂട്ടിച്ചേര്ത്തു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…