ഏറ്റുമാനൂർ: മത്സ്യം കൊണ്ടുവരുന്ന പെട്ടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. മാന്നാനത്ത് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് കാർ ഓടിച്ചിരുന്നത്. ഇവരെ കൂടാതെ ഒരു യാത്രക്കാരി കൂടി കാറിൽ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഏറ്റുമാനൂർ തവളക്കുഴിയിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. പെട്ടികളിൽ ഇടിച്ച് നിന്നിരുന്നില്ലെങ്കിൽ കാർ സമീപ പുരയിടത്തിലെ കിണറ്റിൽ വീണ്
വൻ അപകടം ഉണ്ടാകുമായിരുന്നു. സ്ത്രീകൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.
റോഡരികിൽ നിർത്തിയിരുന്ന പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചശേഷമാണ് കാർ മീൻ പെട്ടികൾക്കിടയിലേക്ക് ഇടിച്ചു കയറിയത്. കാർ തിരിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.

