Tuesday, May 21, 2024
spot_img

ഇനി അൽപ്പം മ്യൂസിക് ആകാം !! കേരളം കടത്തിൽ മുങ്ങുന്നു; മ്യൂസിക് സിസ്റ്റം വാങ്ങാൻ അനുമതി !

കേരളാ സർക്കാർ കടത്തിൽ നിന്ന് മുഴുകടത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഖജനാവിൽ പണം മിച്ചമില്ലാത്തതിനാൽ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ് നീങ്ങുന്നത്. സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെയാണ് നിത്യനിദാന വായ്പ എടുത്ത് സർക്കാർ ഇപ്പോൾ മുമ്പോട്ടു പോകുന്നത്. എന്നാൽ ഇപ്പോഴിതാ, ഇത്രയും സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ മ്യൂസിക് സിസ്റ്റം വാങ്ങാൻ അനുമതി നൽകിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

പൊതു ഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗമാണ് അനുമതി നൽകിയത്. 13,440 രൂപയുടെ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ഈ ആവശ്യം ഉന്നയിച്ച് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി നേരത്തേ തന്നെ കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ AIS വിഭാഗത്തിലാണ് പുതിയ പരീക്ഷണം നടത്തുന്നത്. പൊതു ഭരണ വകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് AIS. എന്നാൽ ഏതൊക്കെ പാട്ടുകളാണ് പ്ലേ ചെയ്യുക എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. പ്രണയഗാനങ്ങളാണോ വിരഹഗാനങ്ങളാണോ അടിപൊളി ഗാനങ്ങളാണോ അതേ ഇനി വിപ്ലവ ഗാനങ്ങളാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. പല പ്രായക്കാർ AIS വിഭാഗത്തിൽ ഉള്ളതിനാൽ പാട്ട് എല്ലാവർക്കും സ്വീകാര്യമാകുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

അതേസമയം, 43 വകുപ്പുകളാണ് സെക്രട്ടേറിയേറ്റിൽ ഉള്ളത്. അതിൽ ഒരു വകുപ്പാണ് പൊതു ഭരണ വകുപ്പ്. പൊതു ഭരണ വകുപ്പിന് കീഴിൽ 25 ഓളം സെക്ഷനുകളുമുണ്ട്. അതിൽ ഒന്ന് മാത്രമാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനൊരുങ്ങുന്ന AIS സെക്ഷൻ. അതേസമയം, പൊതു ഭരണ വകുപ്പിലെ 25 സെക്ഷൻകാരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാൽ 3.36 ലക്ഷം രൂപ ചെലവാകും. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കിൽ 1 കോടിക്ക് മുകളിൽ ആകും ചെലവ്. എന്നാൽ എന്തിനാണ് ഇപ്പോൾ ഇവർക്ക് പാട്ട് കേട്ട് ജോലി ചെയ്യേണ്ടതിന്റെ ആവശ്യകത എന്നാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുവരുന്ന ചോദ്യം. കാരണം, കേരളം കടത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസിയിൽ അടക്കം ശമ്പളപ്രതിന്ധി നിലനിൽക്കുകയും ചെയ്യുന്നു. ഇതിനിടയിൽ എന്തിനാണാവോ മ്യൂസിക് സിസ്റ്റത്തിന്റെ പേരിൽ അടുത്ത അഴിമതി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

Related Articles

Latest Articles