Sunday, January 4, 2026

പുലിപ്പേടിയൊഴിയാതെ അടിമാലിയിലെ ജനങ്ങൾ; ടൗണിനോട് ചേര്‍ന്ന് കാല്‍പാടുകള്‍ കണ്ടെത്തി; നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ഇടുക്കി: അടിമാലിയിൽ പുലിപ്പേടിയൊഴിയാതെ ജനങ്ങൾ. ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഇരുന്നൂറേക്കറില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെയാണ് വീണ്ടും ആശങ്ക പരന്നത്. 200 ഏക്കർ മെഴുകുംചാൽ റോഡിനരികിൽ നിരവധിയിടങ്ങളിലാണ് ഇത്തരത്തിൽ കാൽപ്പാടുകൾ കണ്ടിട്ടുള്ളത്.ഇതേ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.

പഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെടുന്ന മുക്കാലേക്കർ ഭാഗത്താണ് ഒടുവിലായി പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുള്ളത്. സംഭവം ഇന്നലെ രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്ക കൂടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദേശം നല്‍കി. പുലിയുടെ കാലടയാളം ശേഖരിച്ചു. വനമേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്താണ് കാല്‍പാടുകള്‍ കണ്ടത്.

Related Articles

Latest Articles