Tuesday, December 23, 2025

ഗവർണറെ കയറ്റാതെ വിമാനം പറന്നു പൊങ്ങി; നടന്നത് പ്രോട്ടോക്കോൾ ലംഘനമെന്ന് ഉദ്യോഗസ്ഥർ ;എയർ ഏഷ്യ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിനെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ എയർ ഏഷ്യ അന്വേഷണം ആരംഭിച്ചു. ഇന്നലെ ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനവത്താവളത്തിലാണ് സംഭവം നടന്നത്. ലോഞ്ചിൽ കാത്തിരിക്കുകയായിരുന്ന ഗവർണർ ബോർഡിങ് ഗേറ്റിൽ എത്തുന്നതിനു മുമ്പേ ഹൈദരാബാദിലേക്കുള്ള വിമാനം പറന്നു പൊങ്ങുകയായിരുന്നു.

നടന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഗവർണർക്കൊപ്പമുള്ള ഉദ്യോഗസ്ഥരാണ് എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. ഗവർണറുടെ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എയർ ഏഷ്യ അധികൃതർ അറിയിച്ചു.

Related Articles

Latest Articles