Monday, May 20, 2024
spot_img

സ്വപ്ന സുരേഷിനും,വിജേഷ് പിള്ളയ്ക്കുമെതിരായ കേസ് ; ക്രൈം ബ്രാഞ്ചിന് കൈമാറാനൊരുങ്ങി പോലീസ്

കണ്ണൂർ : സിപിഐ എം പരാതിയിൽ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തത്.

അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ള കർണാടക പൊലീസിന് മുൻപാകെ കഴിഞ്ഞദിവസം ഹാജരായി. ബെംഗളൂരു കെആർപുരം പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഭീഷണിപ്പെടുത്തൽ കുറ്റത്തിനു ചുമത്തുന്ന ക്രിമിനൽ ശിക്ഷാനിയമം 506 പ്രകാരമാണു വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles