Monday, June 17, 2024
spot_img

നിറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മർദ്ധിച്ച സംഭവം ;പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: നിറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ, അനീഷ് എന്നിവർക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി എന്ന് ആരോപിച്ചായിരുന്നു മ​ർദ്ദനം. പ്രതികളെ പൊലീസ് കസറ്റഡിയിലെടുത്തിരുന്നു.

സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കരമന എഎസ്‌ഐ മനോജിനെ സസ്‌പെന്‍ഡ് ചെയ്യുകയും എസ്‌ഐ സന്തുവിനെതിരെ വകുപ്പുകതല നടപടിക്കും നിര്‍ദേശം നല്‍കുകയും ചെയ്തു. സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാറാണ് നിര്‍ദ്ദേശം നല്‍കിയത്. പൊലീസിന്റെ വീഴ്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.

Related Articles

Latest Articles