Sunday, May 26, 2024
spot_img

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ആനക്കുളത്ത് കാട്ടാന ആക്രമണം. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയായിരുന്നു കാട്ടാന ആക്രമിച്ചത്. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകൾ ഇറങ്ങുക പതിവാണ്.

വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകൾ വരുത്തി. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തിൽ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു.

Related Articles

Latest Articles