കൊച്ചി: മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച 30 പേര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുളുവുകാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.
മോഷണക്കേസിലുള്‍പ്പെടെ പ്രതിയായ അലിയാര്‍ എന്നയാളെ പിടികൂടാനെത്തിയതായിരുന്നു പോലീസ് സംഘം. ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായി കയ്യാങ്കളി ഉണ്ടാവുകയും പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ പിന്തുടരുന്നതിനിടെയാണ് നാട്ടുകാര്‍ സംഘത്തെ തടഞ്ഞുവെച്ചത്.
ഏകദേശം ഒരു മണിക്കൂറോളം പോലീസുകരെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് മുളുവകാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ പുറത്തേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനില്‍ പോലീസ് ഉദ്യോസ്ഥര്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

