Tuesday, October 20, 2026

മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം; അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു,വീഡിയോ പകർത്തിയ ആൾ അറസ്റ്റിലായതായി സൂചന

മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമത്തെ പറ്റി അന്വേഷിക്കാൻ സി ബി ഐയെ ചുമതലപ്പെടുത്തിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂര്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ആൾ അറസ്റ്റിലായതായാണ് സൂചന.

നഗ്നവീഡിയോ കേസുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ പോലീസ് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട്, പ്രത്യേകിച്ച് മണിപ്പൂരിലെ പോലെ ഹീനമായ കുറ്റകൃത്യങ്ങളോട് ശക്തമായ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സംഭവത്തില്‍ നീതി നടപ്പാക്കണമെന്നും സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.

Related Articles

Latest Articles