Sunday, May 19, 2024
spot_img

സ്വകാര്യ ബസിൽ കൈക്കുഞ്ഞുമായി യാത്രചെയ്ത യുവതിയെ കടന്നുപിടിച്ച സംഭവം; പെരുവന്താനം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസിന് സസ്‌പെൻഷൻ

ഇടുക്കി : സ്വകാര്യ ബസില്‍ കൈക്കുഞ്ഞുമായി യാത്രചെയ്തിരുന്ന യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി പെരുവന്താനം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അജാസ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തേ പൊന്‍കുന്നം പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. ഒന്‍പതുമാസം പ്രായമുള്ള കൈകുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ കുഞ്ഞിന് വിശന്നതോടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോന്‍ കടന്നുപിടിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ ഭയന്ന് പോയ യുവതി പൊന്‍കുന്നത്തു വെച്ച് ബസില്‍ നിന്നിറങ്ങി മറ്റൊരു ബസില്‍ കയറി. എന്നാല്‍,ഇയാളും യുവതിയെ പിന്തുടര്‍ന്നെത്തി ഇതേ ബസില്‍ കയറി. തുടർന്ന് ഉടനടി യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍ നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related Articles

Latest Articles