Monday, December 15, 2025

വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ചു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

അമരാവതി: ആന്ധ്രയില്‍ ഓട്ടോക്ക് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ശ്രീ സത്യ സായി ജില്ലയില്‍ കര്‍ഷക തൊഴിലാളികളുമായി പോയ ഓട്ടോക്ക് മുകളിലേക്കാണ് ഹൈ-ടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണത്.

കര്‍ഷക തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഏതാനും ദിവസങ്ങളായി ഇവിടെ വൈദ്യുതി കമ്പികള്‍ തൂങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഓട്ടോയിലെ ഇരുമ്പ് വസ്തു ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പറയപ്പെടുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.അതേസമയം അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles

Latest Articles