പാലക്കാട്:ചിറ്റൂരിൽ പ്രസവത്തിന് ശേഷം അമ്മയും നവജാത ശിശുവും മരിച്ചത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഐ ഡോ. കെ പി റീത്ത അറിയിച്ചു.ആരോഗ്യമന്ത്രിയ്ക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയത്. നല്ലേപ്പുള്ളി സ്വദേശി അനിതയാണ് കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

