Tuesday, May 14, 2024
spot_img

തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണ്ണത്തിന് വിലവർധന ! ഒമ്പത് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് വർധിച്ചത് 2280 രൂപ!!

കൊച്ചി : തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണ വില ഗ്രാമിന് 6075 രൂപയിലും പവന് 48,600 രൂപയിലുമെത്തി. ഈ മാസം ഒമ്പത് ദിവസങ്ങൾ മാത്രം കടന്നു പോകുന്നതിനിടെ ഒരു പവൻ സ്വർണത്തിന് 2280 രൂപയും, ഗ്രാമിന് 285 രൂപയുമാണ് വില വർധിച്ചത്.

പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് മൂലം വൻകിട നിക്ഷേപകർ അടക്കമുള്ളവർ ഓഹരിയിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപിക്കാതെ സ്വർണത്തിൽ കൂടുതൽ നിക്ഷേപ താല്പര്യം കാണിക്കുന്നതാണ് സ്വർണത്തിന്റെ വില ക്രമാതീതമായി ഉയരുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം നിലവിലെ വിലവർധനവ് ജനങ്ങളെ സ്വർണ്ണത്തിൽ നിന്ന് അകറ്റുമോ എന്ന ഭയത്തിലാണ് സ്വർണ വ്യാപാരികൾ. കുറഞ്ഞ പണിക്കൂലിയിലാണെങ്കിൽ പോലും ഒരു പവന്റെ ആഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 53000 രൂപയെങ്കിലും പോക്കറ്റിൽ നിന്ന് ചിലവാക്കേണ്ട സ്ഥിതിയാണ്.

Related Articles

Latest Articles