തമിഴ്‌നാട്ടിൽ ബിജെപി ശക്തികേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ അണ്ണാമലൈ നടത്തുന്ന പദയാത്ര വൻ വിജയകരമായി മുന്നറികൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ സ്റ്റാലിൻ സർക്കാർ ഒന്ന് പതറി നിൽക്കുകയാണ് . പദയാഹയാത്രയിലേക്ക് വൻ ജനപ്രവാഹമാണ് കുതിച്ചു വരുന്നത്
വീഡിയോ ഹോൾഡ്
സ്റ്റാലിൻ ഇത്‌കൊണ്ട് അണ്ണാമലയെ ഭയക്കുന്നു എന്നതിന് ഉള്ള തെളിവുകൂടെ ആണ് ഇ വീഡിയോ .അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ശക്തി തെളിയിക്കുകയെന്നതാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.അണ്ണാമലയെയുടെ ശക്തി പ്രകടനത്തിൽ
സ്റ്റാലിൻ സർക്കാർ ഭയന്നിരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടർച്ചയായുള്ള തമിഴ്‌നാട് സന്ദർശനം .
ജനുവരിയിൽ രണ്ടുതവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനത്തിനും പിന്നീട് അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തിരുച്ചിറപ്പള്ളി, രാമേശ്വരം, ധനുഷ്‌ക്കോടി എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രിയെത്തി. ഇപ്പോഴിതാ ഫെബ്രുവരി 25-ന് വീണ്ടും എത്തുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ സംസ്ഥാനതല പദയാത്രയുടെ സമാപനമായി തിരുപ്പൂരിൽ നടക്കുന്ന പാർട്ടിസമ്മേളനത്തിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദി എത്തുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമെന്ന നിലയ്ക്ക് പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനനേതൃത്വം. സംസ്ഥാനത്തെ മുഴുവൻ പാർട്ടി അണികളെയും 25-ലെ പരിപാടിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.കൊങ്കുനാട് മേഖലയിൽ ബി.ജെ.പി.ക്ക് നല്ല സ്വാധീനമുള്ള കോയമ്പത്തൂരും നീലഗിരിയും പിടിക്കുകയെന്നതാണ് ലക്ഷ്യം. കോയമ്പത്തൂരിൽ നേരത്തേ പാർട്ടിനേതാവ് സി.പി. രാധാകൃഷ്ണൻ എം.പി. ആയിരുന്നു. മറ്റുപാർട്ടികളുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചപ്പോഴും പാർട്ടിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞ മണ്ഡലമാണിത്.സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഇത്തവണ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന ശ്രുതിയുണ്ട്.
കോയമ്പത്തൂർ കേന്ദ്രീകരിച്ച് അടുത്തിടെ അണ്ണാമലൈ പ്രവർത്തനം സജീവമാക്കിയതോടെ ഇത് യാഥാർഥ്യമാവാനുള്ള സാധ്യത കൂടുതലാണ്. അണ്ണാമലൈക്ക് താത്പര്യമില്ലെങ്കിൽ സൗത്ത് എം.എൽ.എ.യും മഹിളാമോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസന്റെ പേരും സജീവമായി പറയുന്നുണ്ട്. നീലഗിരിമണ്ഡലത്തിൽ കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ സ്ഥാനാർഥിയാകാനാണ് സാധ്യത. പട്ടികജാതിസംവരണ മണ്ഡലമായ നീലഗിരിയിൽ ബി.ജെ.പി.ക്ക് നല്ല അടിത്തറയുണ്ട്. 1998-ലും 99-ലും നടന്ന രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. നേതാവായ എം. മാതനാണ് ജയിച്ചിരുന്നത്. നിലവിലെ എം.പി. ഡി.എം.കെ.യിലെ എ. രാജക്കെതിരേ അഴിമതിക്കേസുകളും മറ്റും നിലവിലുള്ളതിനാൽ മണ്ഡലത്തിൽ ശക്തിയാർജിക്കും എന്ന കരായതിൽ യാതൊരു സംശയവും ഇല്ല

