Sunday, December 21, 2025

നാല് ക്ഷേത്രങ്ങളും 12 വിഗ്രഹങ്ങളും തകർത്ത് അക്രമികളുടെ പരാക്രമം; യു.പിയിൽ നാലുപേർ അറസ്റ്റിൽ

ബുലന്ദ്ഷഹർ: നാല് ക്ഷേത്രവും 12 വിഗ്രഹവും തകർത്ത കേസിൽ നാലുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ പ്രതികളായ ഹരീഷ് ശർമ്മ, ശിവം, കേശവ്, അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മേയ് 30ന് രാത്രിയായിരുന്നു ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടത്. പിറ്റേന്ന് പുലർച്ചെ ആരാധനയ്ക്ക് എത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടത് കണ്ടത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 130ലേറെ വർഷം പഴക്കമുള്ള ക്ഷേത്രവും തകർക്കപ്പെട്ടിട്ടുണ്ട്. അത്രത്തോളം തന്നെ പഴക്കമുള്ള ശിവലിംഗവും അക്രമികൾ തകർത്തതായി മാദ്ധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു.

Related Articles

Latest Articles