Saturday, May 18, 2024
spot_img

കോണ്‍ഗ്രസില്‍ മുന്‍പും ഇങ്ങനെത്തന്നെ;ഇതിൽ അതിശയപ്പെടേണ്ടകാര്യമൊന്നുമില്ല,പാർട്ടിയിലെ പുനഃ സംഘടനയെ സംബന്ധിച്ചുള്ള തുറന്ന പോരിനെ പരിഹസിച്ച് കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസിലെ പുനഃ സങ്കടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർട്ടിയെ പരിഹസിച്ച് കെ മുരളീധരൻ.കോണ്‍ഗ്രസില്‍ മുന്‍പും ഇങ്ങനെത്തന്നെയാണെന്നും,പുന: സംഘടനയെ ചൊല്ലി പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തമ്മിൽത്തല്ല് ശീലമാക്കിയ കോൺഗ്രസിന്റെ പുതിയ വിഷയം പുനഃ സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി.പുനസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ തുറന്ന പോരിന് ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍.

അതേസമയം സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ദില്ലിയിലേക്ക് തിരിക്കുകയാണ്.സമാന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്.തിരുവനന്തപുരത്ത് എ ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിലാണ് സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നത്. കെ സുധാകരന്റെ അനുനയത്തിന് വഴങ്ങാനാകില്ലെന്നും കെപിസിസി നടപടികളില്‍ തൃപ്തിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Related Articles

Latest Articles