Wednesday, May 15, 2024
spot_img

അയോദ്ധ്യയിലെ രാമക്ഷേത്രം വരുന്ന ജനുവരി 22-ന് ഭക്തർക്ക് സമർപ്പിക്കും !ചരിത നിമിഷത്തിന് സാക്ഷിയാകുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ദില്ലി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. വരുന്ന ജനുവരി 22-ന് ഉച്ചയ്ക്ക് 12.30നാണ് ചടങ്ങുകൾ ആരംഭിക്കുക. ചരിത നിമിഷത്തിന് സാക്ഷിയാകുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചു. ഇക്കാര്യം അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു.

‘വികാരനിർഭരമായ ദിനമാണ് ഇന്ന്. ശ്രീരാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്റെ വീട്ടിൽ വന്ന് എന്നെ കണ്ടിരുന്നു. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചു. ജീവിതകാലത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹമായാണ്‌ കാണുന്നത് – നരേന്ദ്ര മോദി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

അയോദ്ധ്യയിലെ വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്തെമ്പാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾക്കും പൂജകൾക്കും വേണ്ട തയാറെടുപ്പ് നടത്താൻ ഇന്നലെ ആർഎസ്എസ് സർ സംഘ് ചാലക് മോഹൻജി ഭാഗവത് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ നാഗ്‌പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷ്ഠാചടങ്ങുകൾക്ക് മുന്നോടിയായി ജനുവരി 14 മുതൽ പ്രതിഷ്ഠാ പൂജകൾ ആരംഭിക്കും.

Related Articles

Latest Articles