Tuesday, December 23, 2025

ബഫർസോൺ; സർക്കാർ നിലപാടിൽ ആശങ്ക വേണ്ട, സർവേ വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി

കോഴിക്കോട് :ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർസോണിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റവന്യു മന്ത്രി കെ രാജൻ. സർക്കാർ നിലപാടിൽ ആശങ്ക വേണ്ട. എല്ലാം മുഖ്യമന്ത്രി വിശദീകരിച്ചതാണ്. ജനവാസമേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധിം വ്യക്തമാക്കിയിട്ടുണ്ട്

ഉപഗ്രഹ സർവേ കോടതി ആവശ്യപ്പെട്ടാൽ അത് നൽകാതിരിക്കാൻ കഴിയില്ല. സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീൽഡ് സർവേ ഏറ്റവും വേഗതയിൽ നടക്കും. സർവേ എങ്ങനെ വേണമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിംഗ് നൽകും. 26 മുതൽ സർവേ തുടങ്ങും. ഭൂമി തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles