Saturday, May 4, 2024
spot_img

ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ രണ്ട് ഇന്ത്യൻ സിനിമകൾ ; ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’

95മാത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’ എന്നീ ചിത്രങ്ങളാണ് ഓസ്‍കറിന് മത്സരിക്കാനുള്ള പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യയുടെ ഔദ്യഗിക എൻട്രിയായ ‘ഛെല്ലോ ഷോ’ മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള ചുരുക്കപട്ടികയിലാണ് അവസാന പതിനഞ്ചില്‍ ഇടംനേടിയത്. ‘ആര്‍ആര്‍ആര്‍’ മികച്ച ഒറിജിനല്‍ സോംഗ് കാറ്റഗറിലെ മത്സരത്തിനാണ് സ്ഥാനം പിടിച്ചത്.

‘ഛെല്ലോ ഷോ’ എന്നത് ഒരു ഗുജറാത്തി ചിത്രമാണ് പാൻ നളിനാണ് സംവിധായാകാൻ. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ഭാവിൻ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെൻ രാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം പ്രീമിയര് ചെയ്‍തത്.

ആർആർആറിലേ ‘നാട്ടു നാട്ടു’ എന്ന ഹിറ്റ് ഗാനമാണ് മികച്ച ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിക്കുള്ള ഓസ്‍കര്‍ അവാര്‍ഡിന് മത്സരിക്കുന്ന അവസാന പതിനഞ്ചില്‍ സ്ഥാനം പിടിച്ചത് .. എം എം കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധായാകൻ . ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിലെ നൃത്തച്ചുവടുകളും വൻ ഹിറ്റായിരുന്നു. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി എന്നീ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിൽ തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . 1200 കോടിയിലധികം രൂപ ചിത്രം കളക്ഷൻ നേടിയിരുന്നു.

Related Articles

Latest Articles