അങ്കോല :കർണ്ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുനെ കണ്ടെത്താനുള്ള തെരച്ചിൽ പതിമൂന്നാം ദിനത്തിൽ. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ ആഴത്തിൽ മുങ്ങിയുള്ള തെരച്ചിൽ ഇന്നും തുടരും. .മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.
മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പ്പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ഇന്നലെ ട്രക്കിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തന്നെ തുടർന്നു. ദൗത്യം അതീവ ദുഷ്കരമായ സാഹചര്യത്തിലാണ് ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ചത്.

