Monday, October 26, 2026

ജമ്മു കശ്മീരിലേക്ക് ബിഎസ്എഫിന്റെ കൂടുതൽ ബറ്റാലിയനുകൾ ; നിർണ്ണായക നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: ജമ്മു കശ്മീരിലേക്ക് അതിർത്തി രക്ഷാ സേന(BSF)യുടെ കൂടുതൽ ബറ്റാലിയനുകളെ നിയമിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക് സൈന്യത്തിൻ്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നീക്കം.കശ്മീരിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഒഡിഷയിൽ നിന്ന് 2,000 ബിഎസ്എഫ് ഉദ്യോ​ഗസ്ഥരെ കൂടി എത്തിക്കാനാണ് നീക്കം. അപ്രതീക്ഷിതമായി പാകിസ്ഥാൻ പ്രകോപനങ്ങളുണ്ടായാൽ നേരിടാൻ കൂടിയാണ് അതിർത്തി സുരക്ഷാ സേനയെ കൂടുതലായി വിന്യസിക്കുന്നത്. ഈയാഴ്ച തുടക്കത്തിൽ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിരുന്നതായി ബിഎസ്എഫ് അറിയിച്ചു.

അതേസമയം കുപ്‍വാരയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകരരുമായി ബന്ധമുള്ള പാക് പട്ടാളക്കാരാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാക് സൈന്യത്തിന്റെ ഭാ​ഗമായ ബോർഡർ ആക്ഷൻ ടീമാണ് ആക്രമണം നടത്തിയത്.തിരിച്ചടിച്ച ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു .

Related Articles

Latest Articles