Kerala

കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും.

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. മഴ കനത്താൽ ആറ് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി സെക്കൻ‍ഡിൽ 234 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. 39.62 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും കൂടുതൽ ജലമെത്തുന്നതും പരിഗണിച്ചാണ് ഷട്ടറുകൾ ഉയര്‍ത്താന്‍ ആലോചിക്കുന്നത്.

anaswara baburaj

Recent Posts

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം ബെംഗളുരുവിലെത്തി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…

33 mins ago

കോൺഗ്രസിന്റെ തനി നിറം ഇതാണ് !

ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി

42 mins ago

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് അതി കഠിനം ! സംസ്ഥാനത്ത് ഇതര സംസ്ഥാന ലൈസൻസുകൾക്ക് ഇഷ്ടക്കാരേറുന്നു; ഡ്രൈവിംഗ് അറിയില്ലെങ്കിലും ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്‍സികളും ഏജന്റുമാരും സജീവം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…

59 mins ago

സിപിഎമ്മിന്റെ കൊടി ഇനി എയറിൽ , പിഴുതെറിഞ്ഞ് ജനങ്ങൾ

സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം

1 hour ago

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…

2 hours ago

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ വലിച്ചു താഴെയിട്ട മദ്യപാനി പിടിയിൽ ! പ്രതിയെ പോലീസ് വാഹനത്തിൽ കൈയ്യേറ്റം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക്…

2 hours ago