കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുൻ മിസോറാം ഗവർണറുമായി കുമ്മനം രാജശേഖരൻ. തദ്ദേശ – നിയസഭാ തെരഞ്ഞെടുപ്പ് അടുത്തതിന്റെ ഗിമ്മിക്കാണ് അയ്യപ്പ സംഗമമെന്നും അദ്ദേഹം ആരോപിച്ചു. ഏഴു കോടി രൂപ ചിലവഴിച്ച് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തണ്ടേ യാതൊരു ആവശ്യമില്ലെന്നും ശബരിമല വികസനത്തിനായി ഇതുവരെ ലഭിച്ചതും ചിലവഴിച്ചതുമായ ഫണ്ടിനെപ്പറ്റി ധവളപത്രം പുറത്തിറക്കാർ സർക്കാരും ബോർഡും തയ്യാറാവണമെന്നും കുമ്മനം രാജശേഖരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
“ശബരിമല വികസനത്തിനായി ദേവസ്വം ബോർഡിന്റെ കയ്യിലുള്ള മാസ്റ്റർ പ്ലാനെ കുറിച്ച് ദേവസ്വം മന്ത്രിയും സർക്കാരും ഒന്നും പറയുന്നില്ല. കേന്ദ്രസർക്കാർ അടിസ്ഥാന വികസനങ്ങൾക്ക് വേണ്ടി 300 കോടി രൂപ ശബരിമലയിൽ നൽകിയിട്ടുണ്ട്. അതൊന്നും വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ല. ശബരിമലയിൽ ലഭിച്ച പണത്തെപ്പറ്റി വെളിപ്പെടുത്താൻ സർക്കാർ തയ്യാറുണ്ടോ? സ്വർണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തിൽ വേദന ഉണ്ടായി.
ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാത്തവർ ശബരി റെയിൽ പദ്ധതി നടപ്പാക്കാനും മുൻകൈയെടുത്തിട്ടില്ല. സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ കേന്ദ്രസർക്കാരിനോട് സഹകരിക്കാതെ ശബരീറയിൽ പദ്ധതിയിൽ നിന്നും മാറി ചിന്തിക്കുകയാണ് സംസ്ഥാന സർക്കാർ. ശബരിമല തീർത്ഥാടകർക്കായി ഒരു സമാന്തര റോഡിനെ പറ്റി ചർച്ച ചെയ്യാൻ പോലും ഇവർക്ക് ആയിട്ടില്ല. പുണ്യം പൂങ്കാവനം പദ്ധതി നിർത്തിവച്ചവർക്ക് ക്ഷേമപ്രവർത്തനം നടത്താൻ എന്ത് ധാർമിക അവകാശമാണുള്ളത്?”- കുമ്മനം രാജശേഖരൻ ചോദിച്ചു.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…