Thursday, May 16, 2024
spot_img

അ​ജ്മനിൽ ആറാമത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം സമാപിച്ചു

അ​ജ്മാ​ന്‍: ര​ണ്ടു ദി​വ​സം നീ​ണ്ട ആ​റാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര പ​രി​സ്ഥി​തി സ​മ്മേ​ള​നം അ​ജ്മാ​നി​ല്‍ സ​മാ​പി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി​യു​ടെ ​നേതൃത്വത്തിൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​നം അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മിയാണ് ഉ​ദ്ഘാ​ട​നം ചെയ്തത് .

ഭാ​വി ത​ല​മു​റ​ക്ക് പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നും നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ശൈ​ഖ് അ​മ്മാ​ര്‍ പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​ദ​ഗ്​​ധ​ര്‍ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചിരുന്നു .

പരിസ്ഥിതി സംരക്ഷണത്തിലും പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തി​ലും കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ​ക്ക് ഉ​ചി​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രി​യാ​യ മ​റി​യം ബി​ൻ​ത് മു​ഹ​മ്മ​ദ് സ​യീ​ദ് ഹ​രേ​ബ് അ​ൽ മു​ഹൈ​രി​ക്ക്ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​വാ​ർ​ഡ് ന​ല്‍കി ആ​ദ​രി​ച്ചു.മാ​ര്‍ച്ച് 28ന് ​ആ​രം​ഭി​ച്ച സ​മ്മേ​ള​നം പ​രി​സ്ഥി​തി നേ​രി​ടു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്തു.

Related Articles

Latest Articles