Friday, January 9, 2026

ലഹരി തലയ്ക്കു പിടിച്ചു; ബോധം നഷ്ടപെട്ടതോടെ അച്ഛനേയും അമ്മയേയും കുത്തി, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുവാവിനെ പിടിക്കാൻ കഴിയാതെ പോലീസ്: ഒടുവിൽ പ്രതിയെ പിടികൂടിയത് വെടിവെച്ച്

കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണ് മകന്റെ കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ ഷാജിയുടെ പരിക്ക് ​ഗുരുതരമാണ്. അച്ഛനേയും അമ്മയേയും കുത്തിയ മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ഇപ്പോൾ ചികിത്സയിലാണ്.

ഇന്നലെ രാത്രിയിലാണ് ലഹരിക്ക് അടിമയായ ഷൈൻ അച്ഛനേയും അമ്മയേയും കുത്തിയത്. ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ടുതവണ വെടിയുതിര്‍ത്തു.

Related Articles

Latest Articles