Friday, May 17, 2024
spot_img

ശ്രീരാമ ജന്മഭൂമിയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ മൂന്ന് പതിറ്റാണ്ടുകൾ നീണ്ട മൗനവ്രതം അവസാനിപ്പിക്കാൻ എൺപത്തിയഞ്ചുകാരി, ക്ഷേത്രം യാഥാർഥ്യമാകാൻ സരസ്വതി ദേവി നടത്തിയ കഠിന വ്രതത്തിന്റെ കഥ ശ്രദ്ധേയമായുന്നു

ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്,ഒരു ദിവസം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കപ്പെടുമെന്ന പ്രതീക്ഷയിൽ, ത്യാഗങ്ങൾ സഹിക്കുകയും കഠിനമായ തപസ്സുകൾ സഹിക്കുകയും ചെയ്ത നിരവധി വ്യക്തികൾ ഉണ്ട് . ഝാർഖണ്ഡിൽ നിന്നുള്ള സരസ്വതി ദേവിയും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തിനായി കാത്തിരിക്കുകയാണ്. പക്ഷെ ആ കാത്തിരിപ്പിന് ത്യാഗത്തിന്റെ കഥകൾ പറയാനുണ്ട്. ഝാർഖണ്ഡിലെ ധൻബാദിലെ കർമ്മതാന്ദിലാണ് സരസ്വതി ദേവി താമസിക്കുന്നത്. 85 കാരിയായ സരസ്വതി ദേവി, മൗനി മാതാ എന്നാണ് അറിയപ്പെടുന്നത്. 30 വർഷം മുൻപാണ് സരസ്വതി ദേവി രാമക്ഷേത്രത്തിനായി മൗനവ്രതം ആചരിച്ച് തുടങ്ങിയത്. 1992ൽ തർക്ക മന്ദിരത്തിന്റെ തകർച്ചയ്‌ക്ക് ശേഷമാണ് സരസ്വതി ദേവി മൗനവ്രതം ആരംഭിച്ചതെന്ന് ഇളയ മകൻ ഹരിറാം അഗർവാൾ പറയുന്നു.

ശ്രീരാമൻ ക്ഷേത്രത്തിൽ എത്തുന്നതുവരെ താൻ നിശബ്ദയായിരിക്കുമെന്ന് അമ്മ പ്രതിജ്ഞയെടുത്തതായി ഹരിറാം കൂട്ടിച്ചേർത്തു. നാല് പെൺമക്കൾ ഉൾപ്പെടെ എട്ട് മക്കളാണ് സരസ്വതി ദേവിക്കുള്ളത്. 1986-ൽ ഭർത്താവിന്റെ മരണശേഷമാണ് സരസ്വതി ദേവി ജീവിതം ശ്രീരാമനുവേണ്ടി സമർപ്പിച്ചത്. പിന്നീട് കൂടുതൽ സമയവും തീർത്ഥാടന കേന്ദ്രങ്ങളിലാണ് സമയം ചെലവഴിച്ചത്. ആശയവിനിമയത്തിനായി ആംഗ്യഭാഷയാണ് മൗനി മാതാ ഉപയോഗിക്കുന്നത്. എന്നാൽ, സങ്കീർണ്ണമായ വാക്യങ്ങൾ എഴുതി കാണിക്കും.

2020 വരെ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മൗനവ്രതം അവസാനിപ്പിച്ച് സരസ്വതി ദേവി കുടുംബാംഗങ്ങളുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചതിന് പിന്നാലെ പൂര്‍ണമായി മൗനവ്രതത്തിലേക്ക് കടക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം, അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സീതാരാമമന്ത്രം ഉരുവിട്ടു കൊണ്ടായിരിക്കും സരസ്വതി ദേവി മുപ്പത് വർഷത്തെ വ്രതം അവസാനിപ്പിക്കുക. കൂടാതെ, അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്ക് സരസ്വതി ദേവി യാത്ര തിരിച്ചു കഴിഞ്ഞു. കോൾ ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ മകൻ നന്ദ്‌ലാൽ അഗർവാളിനോടൊപ്പമാണ് സരസ്വതി ദേവി ഇപ്പോൾ താമസിക്കുന്നത്.

Related Articles

Latest Articles